തൊഴിലാളികൾ ആനുകൂല്യത്തിനായി പ്രക്ഷോഭത്തിനൊരുങ്ങുന്നു

കല്യാശ്ശേരി: കല്യാശ്ശേരിയിൽ അടച്ചുപൂട്ടിയ എ വൺ മാർബിൾസിലെ തൊഴിലാളികൾ ആനുകൂല്യത്തിനായി ജൂലൈ 10 മുതൽ അനിശ്ചിതകാലസമരം തുടങ്ങുമെന്ന് യൂനിയൻ ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കമ്പനിയിലുണ്ടായിരുന്ന 75-ൽപരം തൊഴിലാളികളെ വഴിയാധാരമാക്കി മാനേജ്മ​െൻറ് കമ്പനി സ്ഥലം വിൽക്കാൻ ശ്രമം നടത്തുന്നതായി എ വൺ മാർബിൾസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു) ഭാരവാഹികൾ കുറ്റപ്പെടുത്തി. ആനുകൂല്യം നൽകാത്തപക്ഷം അനിശ്ചിതകാലസമരം തുടങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു. നിയമാനുസൃതമായ ആനുകൂല്യം നൽകുമെന്ന ഉറപ്പിലാണ് നിരവധി തൊഴിലാളികൾ കമ്പനിയിൽനിന്ന് പിരിഞ്ഞുപോയത്. എന്നാൽ, കമ്പനി പൂട്ടി ഒരുവർഷമായിട്ടും ഒരു ആനുകൂല്യംപോലും നൽകാൻ മാനേജ്മ​െൻറ് തയാറായിട്ടില്ല. കമ്പനിയിൽ ജോലിചെയ്യവെ 2015-ൽ ബൈക്ക് അപകടത്തിൽ മരിച്ച കാട്യം സ്വദേശി പട്ടേരി അനീഷി​െൻറ ഇൻഷുറൻസ് ആനുകൂല്യംപോലും മാനേജ്മ​െൻറി​െൻറ പിടിപ്പ്കേടുമൂലം ലഭിച്ചിട്ടിെല്ലന്നും തൊഴിലാളിനേതാക്കൾ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തിൽ പടുവിലാൻ പ്രകാശൻ, സി. ശ്രീജേഷ്, പി.എൻ. രവീന്ദ്രൻ, അജിത്ത് ജോൺ, പി. രാജൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.