ഉളിയിൽ നെല്യാട്ടേരി പാലത്തിന്​ ഭരണാനുമതി

ഇരിട്ടി: നെല്യാട്ടേരി പാലം പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചു. ഇ.പി. ജയരാജൻ എം.എൽ.എയുടെ 2015-16 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ പാലം നിർമാണത്തിന് അനുവദിച്ചിരുന്നു. നേരത്തേ പൊതുമരാമത്ത് വകുപ്പി​െൻറ കീഴിൽ മണ്ണ് പരിശോധന നടത്തിയെങ്കിലും പാലത്തി​െൻറ നീളത്തിലും വീതിയിലുമുള്ള സാങ്കേതിക പ്രശ്നങ്ങൾ മൂലം നീണ്ടുപോവുകയായിരുന്നു. തുടർന്ന് മേഖലയിലെ ജനപ്രതിനിധികളുടെ ശക്തമായ സമ്മർദത്തെ തുടർന്ന് തദ്ദേശ വകുപ്പിനു കീഴിലുള്ള എൽ.എസ്.ജി.ഡി എൻജിനീയറിങ് വിങ്ങി​െൻറ കീഴിൽ പരിശോധന നടത്തി എസ്റ്റിമേറ്റ് തയാറാക്കിയതിനു ശേഷമാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഉടൻ സാങ്കേതികാനുമതിയും ടെൻഡർ നടപടിയും പൂർത്തിയാക്കി പാലം പ്രവൃത്തി തുടങ്ങാൻ കഴിയുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇപ്പോഴുള്ള നടപ്പാലത്തിനു പകരം ഗതാഗത സൗകര്യത്തോടെയുള്ള പാലം യാഥാർഥ്യമായാൽ നെല്യാട്ടേരി, പടിക്കച്ചാൽ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ ഉളിയിൽ ടൗണിൽ എത്തിച്ചേരാൻ കഴിയും. 22 വർഷം മുമ്പ് കെ.പി. നൂറുദ്ദീൻ മന്ത്രിയായിരുന്ന കാലത്താണ് നെല്യാട്ടേരി തോടിനു കുറുകെ ഇപ്പോഴുള്ള കോൺക്രീറ്റ് നടപ്പാലം നിർമിച്ചത്. കൈവരി തകർന്ന് അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലായിരിക്കുകയാണിപ്പോൾ പാലം. സ്കൂൾ കുട്ടികളുൾെപ്പടെയുള്ളവർ ഏറെ ഭയപ്പാടോടെയാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. പാലത്തി​െൻറ ഇരുഭാഗത്തെ റോഡുകളും 100 മീ. ഭാഗമൊഴിച്ച് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.