സീറ്റൊഴിവ്​

കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ (െഎ.െഎ.എച്ച്.ടി) ഇൗമാസം ആരംഭിക്കുന്ന ക്ലോത്തിങ് ആൻഡ് ഫാഷൻ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാനയോഗ്യത. ജൂലൈ 10വരെ അപേക്ഷിക്കാം. കോഴ്സ് ഫീസ് കോഷൻ ഡെപ്പോസിറ്റുൾപ്പെടെ 21,200 രൂപ (രണ്ടു സെമസ്റ്റർ). അധ്യാപക ഒഴിവ് കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ഹിന്ദിവിഭാഗത്തിൽ ഗെസ്റ്റ് ലെക്ചററെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയവരും നെറ്റ് യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ ചേംബറിൽ ജൂലൈ 13ന് രാവിലെ 11ന് ഹാജരാകണം. ഇവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്ക് നേടിയവരെയും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.