ബോർഡ്​ നശീകരണം: കോൺ​ഗ്രസുകാർക്കെതിരെ കേസ്​

കണ്ണൂർ: കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.െഎയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ച സംഭവത്തിൽ ഒമ്പത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേെസടുത്തു. പി.ടി. ഹരീഷ്, കല്ലിക്കോടൻ രാഗേഷ്, സുധീപ് ജയിംസ്, ഷർഫുദ്ദീൻ കാട്ടാമ്പള്ളി, റിജിൽ മാക്കുറ്റി, രൂപേഷ്, അർജുൻ, രോഹിത് രൂപേഷ്, രജിത്ത് എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. കെ. സുധാകരനെ ചെർപ്പുളശ്ശേരിയിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകർ തടഞ്ഞതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ൈവകീട്ട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ കോർപറേഷൻ ഒാഫിസ് പരിസരത്ത് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.