ആംബുലൻസിലെ ഓക്സിജൻ കണക്​ഷൻ വേർ​െപട്ട് രോഗി മരിച്ചു

മാഹി: ആംബുലൻസിലെ ഓക്സിജൻ കണക്ഷൻ വേർെപട്ട് രോഗി മരിച്ചു. തൂണേരിയിലെ കല്ലോത്ത് ഹൗസിൽ കോര​െൻറ മകൻ പവിത്രനാണ് (50) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഗ്രാമത്തിയിൽ പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. ചൊക്ലി മെഡിക്കൽ സ​െൻററിൽനിന്ന് അവരുടെ ആംബുലൻസിൽ തലശ്ശേരിയിലേക്ക് രോഗിയെ കൊണ്ടുപോകുകയായിരുന്നു. പെട്രോൾ പമ്പിൽനിന്ന് ആംബുലൻസ് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങുമ്പോൾ എതിരേവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തു. ഇതി​െൻറ ആഘാതത്തിൽ ഓക്സിജൻ സിലിണ്ടറി​െൻറ കണക്ഷൻ വേർെപടുകയായിരുന്നു. ആംബുലൻസിൽ കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തി​െൻറ സഹോദരൻ സുജിക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ അഴിയൂരിലെ ഗിനീഷി​െൻറ (32) പേരിൽ പള്ളൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.