ശിവപുരത്ത് വിറകുപുര കത്തിനശിച്ചു

ഉരുവച്ചാൽ: . ശിവപുരം-നടുവനാട് റോഡിൽ വീടിന് സമീപമുള്ള വിറകുപുരയാണ് കത്തിനശിച്ചത്. പാങ്കളത്തെ അറഫ മൻസിൽ ചെമ്പിലാലി ഐസോ മയുടെ വീട്ടിലെ വിറകുപുരയാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ മൂേന്നാടെ തീകത്തുന്നത് സമീപത്തെ വീട്ടുകാരാണ് കണ്ടത്. ഉടൻ വീട്ടുകാരെ വിവരം അറിയിച്ചു. പരിസരവാസികൾ മാലൂർ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് എസ്.ഐ ഷിജുവി​െൻറ നേതൃത്വത്തിലെത്തിയ പൊലീസും അയൽവീട്ടുകാരും ചേർന്ന് തീ അണച്ചു. അപ്പോേഴക്കും പൂർണമായും കത്തിച്ചാമ്പലായി. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.