മരം വീണ്‌ ബസ്‌ വെയ്​റ്റിങ്​ ഷെഡ്‌ തകര്‍ന്നു; വന്‍ ദുരന്തം ഒഴിവായത്‌ തലനാരിഴക്ക്‌

മഞ്ചേശ്വരം: വന്‍ മരം കടപുഴകി ബസ്‌ വെയ്റ്റിങ് ഷെഡ്‌ തകര്‍ന്നു. ഹൊസങ്കടി ഗാന്ധിനഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 50 വര്‍ഷം പഴക്കമുള്ള വന്‍ മരമാണ്‌ കടപുഴകിയത്‌. വീഴ്‌ചയില്‍ ഷെഡി​െൻറ ഒരുഭാഗം തകര്‍ന്നു. നിരവധി വിദ്യാർഥികളും മറ്റുയാത്രക്കാരും സ്ഥിരമായി ആശ്രയിക്കാറുള്ള ബസ്‌ വെയ്റ്റിങ് ഷെഡിനു മുകളിലാണ്‌ മരം വീണത്‌. തലനാരിഴക്കാണ്‌ ദുരന്തം ഒഴിവായത്‌. പ്രദേശത്ത്‌ ഏതുനേരവും വീഴാമെന്ന അവസ്ഥയില്‍ നിരവധി മരങ്ങളുണ്ടെന്നും അവ ഉടന്‍ മുറിച്ചുമാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.