ബഷീറിൻറേത് കൃത്രിമമില്ലാത്ത സർഗാത്​മകത –യു.കെ. കുമാരൻ

തലയോലപ്പറമ്പ്: ബഷീറി​െൻറ സർഗാത്മകത കൃത്രിമമില്ലാത്തതായിരുെന്നന്ന് സാഹിത്യകാരൻ യു.കെ. കുമാരൻ. വൈക്കം മുഹമ്മദ് ബഷീറി​െൻറ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തിൽ ബാല്യകാലസഖി അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ സ്മാരക സമിതി, ഫെഡറൽ ബാങ്ക്, ഇൻഫർമേഷൻ വകുപ്പ്, ജവഹർ സ​െൻറർ, ഡി.ബി. കോളജ് തലയോലപ്പറമ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. പോൾ മണലിൽ മുഖ്യ പ്രഭാഷണം നടത്തി. ബാല്യകാലസഖി പുരസ്കാരം യു.കെ. കുമാരന് ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണനും കാഷ് അവാർഡ് വിതരണം സമിതി എക്സിക്യൂട്ടിവ് ഡയറക്ടർ ടോമി കല്ലാനിയും നിർവഹിച്ചു. നാടക അവാർഡ് ജേതാക്കളായ പ്രദീപ് മാളവിക, ജൂലി ബിനു, ടി.കെ. സന്തോഷ്കുമാർ എന്നിവരെ ആദരിച്ചു. ആകാശവാണി കൊച്ചി നിലയം മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, സമിതി ഡയറക്ടർമാരായ പ്രഫ. കെ.എസ്. ഇന്ദു, മോഹൻ. ഡി. ബാബു, ഡോ. അംബിക എ. നായർ, എം.കെ. ഷിബു, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ, ട്രഷറർ ഡോ. യു. ഷംല, ഗാനരചയിതാവ് സുധാംശു, വി.ആർ. പ്രമോദ്, ഡോ. എസ്. ലാലിമോൾ, ഡോ. പി.എച്ച്. ഇസ്മായിൽ, രേണു പ്രകാശ്, ഡോ. എസ്. പ്രീതൻ, ഡോ. എം.എസ്. ബിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.