തൃക്കരിപ്പൂർ: വലിയപറമ്പ് ബീച്ചാരക്കടവ് സൂപ്പർ സോക്കർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് നിർമിച്ചുനൽകുന്ന കാരുണ്യഭവനത്തിെൻറ താക്കോൽദാനം നാളെ വൈകീട്ട് മൂന്നിന് നൂറുൽ ഇസ്‌ലാം മദ്റസ ഹാളിൽ നടക്കുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ലബിെൻറ യു.എ.ഇ ശാഖയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുത്ത കുടുംബത്തിനായി 12 ലക്ഷം രൂപയോളം ചെലവഴിച്ച് വീട് പണിതത്. ക്ലബ് പ്രവർത്തകർ പ്രദേശത്ത് നടത്തിയ സർവേയിൽ നാലു കുടുംബങ്ങൾ ഭവനരഹിതരാണെന്ന് കണ്ടെത്തിയിരുന്നു. അതിൽ ഇനിയൊരു കുടുംബത്തിനുകൂടി വീടുവെച്ചുനൽകാൻ പദ്ധതി ആസൂത്രണം ചെയ്തതായും ഭാരവാഹികൾ പറഞ്ഞു. സർവേയുടെ അടിസ്ഥാനത്തിൽ സാന്ത്വന പെൻഷൻ പദ്ധതി, ചികിത്സാസഹായം എന്നിവയും നൽകിവരുന്നു. പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജിസി. ബഷീർ ഉദ്ഘാടനം ചെയ്യും. കാരുണ്യഭവനപദ്ധതിക്ക് മേൽനോട്ടംവഹിച്ച കെ.സി. മുനീറിനെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ശരീഫ് മാടാപ്രം, എം.സി. ജലീൽ, യു.എ.ഇ കമ്മിറ്റി പ്രതിനിധികളായ പി. അബ്ദുറഹ്മാൻ, ടി.കെ.വി. മഹമൂദ്, എം. കുഞ്ഞൂട്ടി എന്നിവർ പരിപാടി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.