സബ്​കലക്​ടർക്ക്​ നൽകിയത്​ പ്രമോഷൻ; സ്​ഥലംമാറ്റാൻ ആവശ്യപ്പെട്ടില്ല ^-കോടിയേരി

സബ്കലക്ടർക്ക് നൽകിയത് പ്രമോഷൻ; സ്ഥലംമാറ്റാൻ ആവശ്യപ്പെട്ടില്ല -കോടിയേരി കാസർകോട്: ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കാസർകോട് പറഞ്ഞു. അർഹമായ സമയത്ത് പ്രമോഷൻ നൽകുകയാണ് സർക്കാർ ചെയ്തത്. മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണിത്. ആരുേടയും പ്രമോഷൻ തടഞ്ഞുെവക്കാൻ സർക്കാറിനാവില്ല. സി.പി.ഐക്ക് വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടോയെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.