തെരഞ്ഞെടുപ്പ്​ ചൂടിൽ കാസർകോട്​ കടപ്പുറം

കാസർകോട്: നഗരസഭയിലെ 36ാം വാർഡായ കടപ്പുറം സൗത്ത് പ്രദേശം തെരഞ്ഞെടുപ്പ് ചൂടിലാണ്. കൗൺസിലറായിരുന്ന കെ. പ്രേമയുടെ മരണത്തെത്തുടർന്ന് പ്രതിനിധ്യം ഇല്ലാതായ ഇൗ വാർഡിൽ ജൂലൈ 18നാണ് ഉപതെരഞ്ഞെടുപ്പ്. 19ന് ഫലമറിയും. ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പി സ്ഥാനാർഥിയായി കെ. സരള, കോൺഗ്രസ് സ്ഥാനാർഥിയായി എസ്. രഹ്ന, സി.പി.എമ്മിലെ ജി. ബിന്ദു എന്നിവരാണ് രംഗത്തുള്ളത്. പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. 2010ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ജി. നാരായണൻ വിജയിച്ച വാർഡ് വനിത സംവരണമാക്കിയ ശേഷം 2015ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായ കെ. പ്രേമ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1634 വോട്ടർമാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിൽ 1233 പേർ വോട്ട് ചെയ്തപ്പോൾ 73 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ് പ്രേമ വിജയിച്ചത്. ഇവർക്ക് 638 വോട്ടും എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ബി. ഭവിനക്ക് 565 വോട്ടും ലഭിച്ചു. സി.പി.എം സ്ഥാനാർഥിയായിരുന്ന പി. നാരായണിക്ക് 30 വോട്ടാണ് കിട്ടിയത്. ചികിത്സയിലായിരുന്ന പ്രേമ 2017 മാർച്ച് നാലിന് രാത്രിയാണ് മരിച്ചത്. പ്രാതിനിധ്യം നിലനിർത്താനാവുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി നീങ്ങുേമ്പാൾ കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാൻ കോൺഗ്രസ് കഠിനശ്രമത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.