ജില്ലയിൽ 11പേർക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 1667പേരിൽ 11 പേർക്ക് ഡെങ്കി പ്പനിയാണെന്ന് ആേരാഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ഇൗ വർഷം ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 294 ആയി. പനി ബാധിച്ച് മരിച്ചവരിൽ അഞ്ച് പേർക്ക് ഡെങ്കി ബാധിച്ചതാണെന്ന സംശയവുമുണ്ട്. എന്നാൽ, ഇത് സ്ഥീരികരിച്ച വിവരമല്ല. ഇതുകൂടാതെ ഇൗ വർഷം ജില്ലയിൽ 47 പേർക്ക് എച്ച് വൺ എൻ വൺ രോഗവും 40 പേർക്ക് മലേറിയ ബാധിച്ചതായും ആരോഗ്യ വകുപ്പി​െൻറ കണക്കുകൾ വ്യക്തമാക്കുന്നു. എച്ച് വൺ എൻ വൺ രോഗം ബാധിച്ചവരിൽ മൂന്നുപേർ മരണത്തിന് കീഴടങ്ങി. ജില്ലയിൽ ഇതുവരെ 120024 പേരെയാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. മാലിന്യ നിർമാർജനത്തിലെ കാര്യക്ഷമതയില്ലായ്മയും ആശുപത്രികളിലെ അസൗകര്യങ്ങളും പനി പ്രതിരോധത്തെ ഏെറ ബാധിച്ചിട്ടുണ്ട്. ഇതിനിടെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരവും രോഗികളെ ദുരിതത്തിലാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.