അറസ്​റ്റും മുൻകൂർ ജാമ്യ ഹരജിയും; കാറ്റിൽപറന്ന്​ അഭ്യൂഹങ്ങൾ

അറസ്റ്റും മുൻകൂർ ജാമ്യ ഹരജിയും; കാറ്റിൽപറന്ന് അഭ്യൂഹങ്ങൾ കൊച്ചി: 'ഇന്ന് അറസ്റ്റുണ്ടാകുമോ', 'നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ടോ', സാധാരണക്കാർ മാത്രമല്ല, സമൂഹത്തിലെ ഉന്നതർക്കും അറിയേണ്ടത് ഇക്കാര്യങ്ങളാണ്. രണ്ട് ദിവസമായി സംസ്ഥാനത്തി​െൻറ മുക്കിലും മൂലയിലും കോടതിപരിസരത്തും വരെ ഇൗ ചോദ്യങ്ങൾ ഉയരുന്നു. ചോദ്യങ്ങൾ ഏറ്റവുമധികം നേരിടേണ്ടിവരുന്നത് മാധ്യമപ്രവർത്തകരും. ദിലീപും നാദിർഷയും പ്രമുഖ അഭിഭാഷകരെ തേടിയെത്തിയെന്ന സ്ഥിരീകരിക്കാത്ത വാർത്തയാണ് അറസ്റ്റ് സംബന്ധിച്ച കൂടുതൽ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമായത്. സഹപാഠിയായിരുന്ന അഭിഭാഷക​െൻറ ഒാഫിസിൽ നടൻ എത്തിയെന്ന് തിങ്കളാഴ്ച പ്രചാരണമുണ്ടായി. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ മുേഖന നടൻ മുൻകൂർ ജാമ്യാപേക്ഷ നീക്കിയെന്ന പ്രചാരണവും പിന്നാലെ വന്നു. സംവിധായകനാകെട്ട മറ്റൊരു മുതിർന്ന അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി വക്കാലത്ത് ഒപ്പിട്ട് നൽകിയെന്നാണ് പിന്നീട് പ്രചരിച്ചത്. മുൻകൂർ ജാമ്യഹരജി കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ പൊലീസ് അറസ്റ്റിന് വലവീശിക്കഴിഞ്ഞുവെന്നതിന് തെളിവായാണ് നിയമമേഖലയിലുള്ളവർ അതിനെ വ്യാഖ്യാനിച്ചത്. അഭിഭാഷകരെ നടനും സംവിധായകനും നടിയുടെ മാതാവും സന്ദർശിച്ചെന്ന പ്രചാരണത്തിന് ചൊവ്വാഴ്ചയും ശമനമുണ്ടായില്ല. മാധ്യമങ്ങൾ ജാഗ്രതയോടെ ഹൈകോടതി പരിസരത്ത് തമ്പടിക്കുകയും ചെയ്തു. എന്നാൽ, ഏത് അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യ ഹരജിയുമായി എത്തുകയെന്നത് സംബന്ധിച്ച് ഒരു വ്യക്തതയുമുണ്ടായില്ല. സർക്കാർ അഭിഭാഷകർപോലും നട​െൻറയും കൂട്ടാളികളുടെയും മുൻകൂർ ജാമ്യ അപേക്ഷ വന്നാൽ ഉടൻ വിവരം ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി കാത്തിരുന്നു. എന്നാൽ, പ്രതീക്ഷിച്ച പോലെ ചൊവ്വാഴ്ചയും മുൻകൂർ ജാമ്യ ഹരജിയോ മറ്റേതെങ്കിലും ഹരജികളോ സംശയിക്കപ്പെടുന്ന സിനിമാക്കാരുടെതായി കോടതിയുടെ പടി കടന്നുവന്നില്ല. ചൊവ്വാഴ്ച ഉച്ചക്കുശേഷം മുൻകൂർ ജാമ്യ ഹരജിയുടെ കഥയിൽ അൽപം മാറ്റം വന്നു. ഹരജി ഹൈകോടതിയിലെത്തില്ലെന്നും കീഴ്കോടതിയിലാകും ആദ്യം നൽകുകയെന്നുമായിരുന്നു പുതിയ കഥ. എന്നാൽ, പറഞ്ഞുകേട്ട അഭിഭാഷകരുടെ കാര്യത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. നട​െൻറ സ്ഥിരം അഭിഭാഷകനാണ് ജാമ്യ ഹരജിയുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകർക്കിടയിൽ ഒാടിനടക്കുന്നതെന്ന വിവരവും പുറത്തുവന്നു. അതിനെ സ്ഥിരീകരിക്കുന്ന 'സാഹചര്യ'ങ്ങളൊക്കെ ഒത്തുവന്നെങ്കിലും ഹരജി സംബന്ധിച്ച വ്യക്തത ഒരിക്കൽ പോലും ഉണ്ടായില്ല. ചൊവ്വാഴ്ച രാത്രി നട​െൻറയുൾപ്പെടെ അറസ്റ്റുണ്ടാകുമെന്ന ധാരണ പരന്നതോടെ ഹരജി കോടതിയിലെത്തുമെന്നായി ഒരു പക്ഷം. പിന്നീട്, അറസ്റ്റ് ചൊവ്വാഴ്ചതന്നെ ഉണ്ടാകുമോയെന്ന ഉത്കണ്ഠക്ക് പിന്നാലെയായി ആളുകൾ. ആലുവയിൽ പൊലീസി​െൻറ യോഗത്തിലേക്കായി പിന്നീടുള്ള ശ്രദ്ധ. ഏതായാലും അറസ്റ്റും മുൻകൂർ ജാമ്യവും സംബന്ധിച്ച ചർച്ചകളിലൂടെ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മറഞ്ഞു. മറ്റ് മാറ്റങ്ങളൊന്നുമില്ല എന്നതാണ് സാഹചര്യമെങ്കിൽ ഇനി ബുധനാഴ്ചയും വേറിട്ട ചർച്ചകളൊന്നും പ്രതീക്ഷിക്കുകയും വേണ്ട എന്നതാണ് സ്ഥിതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.