പെൺമക്കളെ തനിച്ചാക്കി ച​ന്ദ്രിക യാത്രയായി

കേളകം: വിദ്യാർഥികളായ രണ്ട് മക്കളെ തനിച്ചാക്കി ചന്ദ്രിക യാത്രയായി. സുമനസ്സുകളുടെ കരുണയിൽ നിർമാണം പുരോഗമിക്കുന്ന വീട്ടിൽ അന്തിയുറങ്ങാനുള്ള മോഹം ബാക്കിയാക്കിയാണ് രോഗിയായ കേളകം വെള്ളൂന്നി സ്വദേശി അയോടൻ ചന്ദ്രിക വിധിക്കു കീഴടങ്ങിയത്. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. നാട്ടുകാരുടെ കാരുണ്യത്തിലായിരുന്നു ചികിത്സ. ചന്ദ്രികയുടെ ഭർത്താവ് വർഷങ്ങൾക്ക് മുേമ്പ മരണപ്പെട്ടതാണ്. സർക്കാർ ധനസഹായത്തോടെ നിർമിക്കുന്ന വീടി​െൻറ നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇടിഞ്ഞുവീഴാറായ താൽക്കാലിക വീട്ടിലായിരുന്നു താമസം. കേളകത്തെ നവമാധ്യമ കൂട്ടായ്മ എന്ന വാട്ട്സ് ആപ് കൂട്ടായ്മ വീടി​െൻറ നിർമാണം ഏറ്റെടുക്കുകയും അന്തിമഘട്ടത്തിലെത്തിക്കയും ചെയ്തപ്പോഴാണ് മരണം ചന്ദ്രികയെ തേടിയെത്തിയത്. കഴിഞ്ഞ ദിവസം ശാരീരിക അവശത അവഗണിച്ച്, നിർമാണം പുരോഗമിക്കുന്ന വീട് സന്ദർശിക്കാൻ ചന്ദ്രിക എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.