കൃഷ്​ണ നദിയിൽ ജലനിരപ്പുയർന്നു; തീരവാസികൾക്ക്​ ജാഗ്രത നിർദേശം

കൃഷ്ണ നദിയിൽ ജലനിരപ്പുയർന്നു; തീരവാസികൾക്ക് ജാഗ്രത നിർദേശം കൃഷ്ണ നദിയിൽ ജലനിരപ്പുയർന്നു; തീരവാസികൾക്ക് ജാഗ്രത നിർദേശം ബംഗളൂരു: കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കൃഷ്ണ നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തീരവാസികൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി. മഹാരാഷ്ട്രയുടെ തീരമേഖലയിൽ കനത്ത മഴ ലഭിച്ചതോടെയാണ് കൃഷ്ണ നദിയിൽ ജലനിരപ്പ് ഉയർന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായിരിക്കണമെന്ന് ബെളഗാവി ജില്ല അധികൃതർ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാവിലെ 8.30 മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ദഹനുവിൽ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്. 116 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. മഹാബലേശ്വർ –77 മില്ലിമീറ്റർ, മുംബൈ– 49 മി.മീ, നാസിക് –45 മി.മീ, യോത്മാൽ –29 മി.മീ, അകോള –29 മി.മീ, അമ്റോതി –29 മി.മീ, നാഗ്പുർ– 25 മി.മീ, ഒൗറംഗബാദ് –15 മി.മീ. എന്നിങ്ങനെയാണ് പടിഞ്ഞാറൻ മേഖലയിൽ മഴ ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.