ഒാ​േട്ടാ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമരം 30ാം ദിവസത്തിലേക്ക്​

കണ്ണൂര്‍: സംയുക്ത ട്രേഡ് യൂനിയന്‍ സമരസമിതിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ചൊവ്വാഴ്ച 30 ദിവസം പൂർത്തിയാകും. കോർപറേഷൻ കെ.സി നമ്പർ നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ അഞ്ചിനാണ് സി.െഎ.ടി.യു ഒഴികെയുള്ള യൂനിയനുകൾ ചേർന്ന് സത്യഗ്രഹസമരം ആരംഭിച്ചത്. കോർപറേഷൻ അധികൃതരുമായി നിരവധി തവണ ചര്‍ച്ച ചെയ്‌തെങ്കിലും ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തി​െൻറ അടിസ്ഥാനത്തില്‍ മുഴുവൻ സംഘടനകളുമായി മേയറുടെ ചേംബറില്‍ ബുധനാഴ്ച ചര്‍ച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കെ.എം.സി പെര്‍മിറ്റുള്ള ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുക, ഓട്ടോറിക്ഷകള്‍ക്ക് മതിയായ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ അനുവദിക്കുക, പെര്‍മിറ്റ് അനുവദിച്ച പാര്‍ക്കിങ് സ്ഥലം ഓട്ടോറിക്ഷകളുടെ മുന്‍വശത്ത് വലുതായി എഴുതി പ്രദര്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് െഎ.എൻ.ടി.യു.സി, എസ്.എ.ടി.യു, എസ്.ടി.യു, ബി.എം.എസ് തുടങ്ങിയ സംഘടനകൾ സമരരംഗത്തുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.