ബസ്​ കിട്ടിയാലും ഡ്രൈവറും കണ്ടക്​ടറും വേണ്ടേ?

കാസർകോട്: പുതിയ അന്തർസംസ്ഥാന പെർമിറ്റുകൾ ലഭിച്ചാലും ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവ് സർവിസുകൾ ആരംഭിക്കുന്നതിന് തടസ്സമാകുമെന്ന് കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോ അധികൃതർ പറയുന്നു. ഒമ്പത് ബസുകൾ അനുവദിച്ചെങ്കിലും ഇതിനാവശ്യമായ ജീവനക്കാരെ കൂടുതലായി നിയമിച്ചിട്ടില്ല. പ്രതിദിനം 90 സർവിസുകൾ നടത്തുന്ന കാസർകോട് ഡിപ്പോയിൽ 254 ഡ്രൈവർമാരെയും അത്രതന്നെ കണ്ടക്ടർമാരെയുമാണ് ആവശ്യം. എന്നാൽ, ഇതിൽ 55 ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുണ്ട്. ഇക്കാരണത്താൽ ദിവസേന 17 ഒാളം സർവിസുകൾ വെട്ടിക്കുറക്കേണ്ട സ്ഥിതിയാണ്. ഇൗ സാഹചര്യത്തിൽ പുതിയ സർവിസുകൾക്ക് ജീവനക്കാരെ നിയോഗിക്കാൻ പ്രയാസപ്പെടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പി.എസ്.സി നിയമനം ലഭിച്ച അന്യജില്ലക്കാരായ ജീവനക്കാർ പലരും സ്വന്തം ജില്ലകളിലേക്ക് സ്ഥലംമാറ്റം തരപ്പെടുത്തിയതും ചിലർ രാജിവെച്ച് പോയതും ജീവനക്കാരുടെ അഭാവത്തിന് കാരണമായി. കാസർകോടുനിന്ന് കോട്ടയത്തേക്ക് മിന്നൽ സർവിസ് ആരംഭിക്കാൻ നിർദേശം സമർപ്പിച്ചിട്ടുണ്ട്. അതിനും ജീവനക്കാരുടെ കുറവ് തടസ്സമായേക്കുമെന്നാണ് ആശങ്ക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.