കാറിടിച്ച് വയോധിക മരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-പാണത്തൂർ റോഡിൽ . മാവുങ്കാൽ ആനന്ദാശ്രമത്തിലെ ജോലിക്കാരിയായ മേലടുക്കത്തെ ഫ്രാൻസിസി​െൻറ ഭാര്യ പള്ളിപ്പറമ്പിൽ ക്രിസ്റ്റീന (60) ആണ് മരിച്ചത്. ആശ്രമത്തിന് സമീപത്താണ് അപകടം. ആശ്രമത്തിലേക്ക് പോവുകയായിരുന്ന ഇവരെ പാണത്തൂർ ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ സേവാഭാരതി ആംബുലൻസിലും ഇടിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ക്രിസ്റ്റീന മരിച്ചത്. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: സെബാസ്റ്റ്യൻ, സിസിലി. മരുമക്കൾ: അഞ്ജു, ജോർജ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.