കാസർകോട്​ സ്വദേശി യു.എ.ഇയിൽ മരിച്ചു

കാസര്‍കോട്: യു.എ.ഇ ദെയ്ദിലെ ഫാമില്‍ ജീവനക്കാരനായിരുന്ന കാസർകോട് സ്വദേശി താമസസ്ഥലത്ത് മരിച്ചനിലയിൽ. തായലങ്ങാടിയിലെ ടി.എ. അബ്ദുല്‍ ഖാദറി​െൻറ മകന്‍ ടി.കെ. അബ്ദുല്‍ ജലീലിനെയാണ് (38) മരിച്ചനിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എട്ടുവര്‍ഷമായി യു.എ.ഇയിലാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മാതാവ്: ബീവിഞ്ഞി. സഹോദരങ്ങൾ: റഹീം (ദുബൈ), സുബൈർ, സമീറ, അസ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.