വിള ഇൻഷുറൻസ് പദ്ധതി തുടങ്ങി

പാനൂർ: കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിൽ . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. സാവിത്രി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ. അനിൽകുമാർ, പി.കെ. കുഞ്ഞമ്പു, വി. ഭാസ്കരൻ, കെ. ലത, കാർഷിക വികസന സമിതിയംഗങ്ങളായ പി.വി. കൃഷ്ണൻ, കെ.പി. കുമാരൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ സുജ കാരാട്ട് സ്വാഗതവും കെ.ശോഭ നന്ദിയും പറഞ്ഞു. പ്രീമിയം അടച്ച് ഏഴ് ദിവസത്തിനുശേഷം മുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവും. കൃഷിനാശമുണ്ടായാൽ 15 ദിവസത്തിനകം കൃഷിഭവനിൽ അപേക്ഷിക്കണം. തെങ്ങ് കുറഞ്ഞത് പത്തെണ്ണം ഇൻഷുർ ചെയ്യണം. തെങ്ങിന് ഒരു വർഷത്തേക്ക് ഒരെണ്ണത്തിന് രണ്ടു രൂപയും മൂന്ന് വർഷത്തേക്ക് അഞ്ചു രൂപയുമാണ് പ്രീമിയം. തെങ്ങ് നശിച്ചാൽ 2000 രൂപ കർഷകന് അക്കൗണ്ടിലൂടെ നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.