കുളിമുറിയിൽ കാമറ; മലയാളി അധ്യാപകനെതിരെ കേസ്

മംഗളൂരു: കുളിമുറിദൃശ്യങ്ങൾ പകർത്തിയ അധ്യാപകനെതിരെ സുള്ള്യ പൊലീസ്'പോക്സോ' നിയമപ്രകാരം കേസെടുത്തു. സുള്ള്യയില്‍ സ്വകാര്യസ്കൂളിലെ അധ്യാപകനും കാസർകോട് ആദൂര്‍ സ്വദേശിയുമായ സി.ബി. കൃഷ്ണനെതിരെയാണ് (32) കേസ്. വാടക മുറിയില്‍ താമസിക്കുന്ന ഇയാള്‍ പരിസരത്തെ വീട്ടിലെ കുട്ടിയോടാണ് അതിക്രമം കാണിച്ചത്. സംശയംതോന്നിയ കുട്ടി രക്ഷിതാക്കളുടെ ശ്രദ്ധയിൽപെടുത്തുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.