അനീഷിനുവേണ്ടി ബസുകളുടെ കാരുണ്യയാത്ര നാളെ

ചെറുപുഴ: അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിനുവേണ്ടി ബസുകളുടെ കാരുണ്യയാത്ര. കോക്കടവിലെ പങ്കജവിലാസത്തില്‍ അനീഷ് കുമാറാണ് വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മൂന്നുവര്‍ഷം മുമ്പാണ് അനീഷിന് അപകടമുണ്ടായത്. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും മെച്ചമുണ്ടായില്ല. പിന്നീട് അനീഷി​െൻറ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് വെല്ലൂര്‍ ആശുപത്രിയിലെത്തിച്ചത്. അനീഷിനെ നടത്തിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, നീണ്ടുനില്‍ക്കുന്ന ചികിത്സക്കാവശ്യമായ പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ് സുഹൃത്തുക്കളും അനീഷി​െൻറ നിര്‍ധന കുടുംബവും. പഞ്ചായത്തംഗങ്ങള്‍ രക്ഷാധികാരികളും കെ.ആർ. ചന്ദ്രശേഖരന്‍ ചെയര്‍മാനും കെ.എ. പൗലോസ് കണ്‍വീനറുമായ ചികിത്സാസഹായ നിധിയാണ് സാമ്പത്തിക സമാഹരണം നടത്തുന്നത്. നാട്ടുകാരില്‍നിന്നുള്ള സംഭാവനകള്‍ക്ക് ഒപ്പം സുമനസ്സുകളുടെ സഹായവും ഉണ്ടെങ്കിലേ ചികിത്സ പൂര്‍ത്തിയാക്കാനാവൂ. ഇതിനിടയിലാണ് രണ്ടു സ്വകാര്യബസുകള്‍ അനീഷി​െൻറ ചികിത്സക്കായി കാരുണ്യ യാത്ര നടത്താമെന്നറിയിച്ചത്. പുളിങ്ങോം-പയ്യന്നൂര്‍ റൂട്ടിലോടുന്ന എ.കെ.ആര്‍ ബസും തയ്യേനി--പയ്യന്നൂര്‍ റൂട്ടിലോടുന്ന എസ്.എസ് ഡീലക്സ് ബസുമാണ് ബുധനാഴ്ച കാരുണ്യയാത്ര നടത്തുക. തിരുമേനി എസ്.ബി.ഐയില്‍ 36842549478 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. SBIN 0070554 എന്നതാണ് ബാങ്കി​െൻറ തിരിച്ചറിയല്‍ നമ്പർ. അനീഷി​െൻറ ചികിത്സയെക്കുറിച്ച് അറിയാന്‍ 9495743913, 9497053885 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.