പഠനോപകരണ ശിൽപശാല

കണ്ണൂർ: ഒന്നാംതരം ഒന്നാംതരമാക്കുന്നതി​െൻറ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ഒന്നാം ക്ലാസ് അധ്യാപകർക്ക് പഠനോപകരണ ശിൽപശാല നടത്തി. കുട്ടികളിൽ പഠന താൽപര്യം വർധിപ്പിക്കാനുതകുന്ന പാവകൾ, മുഖംമൂടികൾ, മാജിക് ഡിസ്ക്, ഒറിഗാമി തുടങ്ങിയ ഉൽപന്ന നിർമാർണത്തിലാണ് പരിശീലനം. കാസർകോട് മുതൽ പാലക്കാട് വരെ ജില്ലകളിലെ 80ഒാളം അധ്യപകർ പെങ്കടുത്തു. എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ പി.വി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ നോർത്ത് ബി.പി.ഒ കൃഷ്ണൻ കുറിയ അധ്യക്ഷത വഹിച്ചു. ജനു ആയിച്ചാൻകണ്ടി, രാഘവൻ അന്നൂർ, പി. പ്രകാശൻ എന്നിവർ ക്ലാസെടുത്തു. എം. വിശ്വനാഥൻ, അശോകൻ, അതുൽ കൃഷ്ണൻ, ഷിജിൽ രാഗം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.