പുൽപ്പള്ളി വാഹനാപകടം: പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു

നടുവിൽ: വയനാട് പുൽപ്പള്ളിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു. നടുവിൽ ഉത്തൂർ സ്വദേശി കുണ്ടുവളപ്പിൽ നൗഷാദ് (33) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചായിരുന്നു മരണം. അപകടത്തിൽ പരിക്കേറ്റ നടുവിൽ സ്വദേശി ഷൈൻ മാത്യു ഞായറാഴ്ച മരിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും സഞ്ചരിച്ച ബൈക്കിൽ പുൽപ്പള്ളി ഇരുളത്തുവെച്ച് ബസിടിച്ചാണ് അപകടമുണ്ടായത്. ഉത്തൂരിലെ വ്യാപാരിയായ ഇബ്രാഹിം-ആയിശ ദമ്പതികളുടെ മകനാണ് നൗഷാദ്. ഭാര്യ: സഫീറ (മങ്കര). മകൾ: സന ഫാത്തിമ. സഹോദരങ്ങൾ: ബഷീർ, മിസ്രിയ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നടുവിലിൽ എത്തിച്ചു. നടുവിൽ ബസ്സ്റ്റാൻഡിൽ പൊതുദർശനത്തിന് വെച്ചശേഷം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഷൈൻ മാത്യുവി​െൻറ സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് നടുവിൽ സ​െൻറ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.