സി.പി.എം ഗൃഹസന്ദർശന പരിപാടി മൂന്നാം ദിനവും സജീവം

കണ്ണൂർ സിറ്റി: സംസ്ഥാന സർക്കാറി​െൻറയും പാർട്ടിയുടെയും പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കാൻ സി.പി.എം ആവിഷ്കരിച്ച ഗൃഹസന്ദർശന പരിപാടി മൂന്നാം ദിനവും സജീവം. സമാപനദിവസമായ തിങ്കളാഴ്ച സിറ്റി മേഖലകളിലെ വീടുകളിൽ പി.കെ. ശ്രീമതി ടീച്ചർ എം.പിയും പ്രവർത്തകരും സന്ദർശനം നടത്തി. ആനയിടുക്ക് റെയിൽവേ ഗേറ്റിനു സമീപത്തുള്ള സാബിറാസിൽ ആയിഷയുടെ വീട്ടിൽനിന്നായിരുന്നു സിറ്റി മേഖല ഗൃഹസന്ദർശനത്തി​െൻറ തുടക്കംകുറിച്ചത്. വീടുകളിലെ അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അതു ലഭ്യമാക്കേണ്ട മാർഗങ്ങളെക്കുറിച്ചും വിശദീകരിച്ച ടീച്ചർ വീട്ടിലെ പ്രായമുള്ളവരോടും ചെറിയ കുട്ടികളോടുമടക്കം കുശലാന്വേഷണവും നടത്തി. സന്ദർശനം നടത്തിയ പലയിടത്തും ഭർത്താക്കന്മാർ മരിച്ചു നിരവധി വർഷങ്ങളായിട്ടും പെൻഷൻ ലഭിക്കാത്തവർ ഉണ്ടെന്ന് കണ്ടെത്തി ഇവർക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാൻ ടീച്ചർ പ്രവർത്തകർക്ക് നിർദേശം നൽകി. ആനയിടുക്ക് റെയിൽവേ ഗേറ്റിന് സമീപത്തെ സിറാജുൽ ഉലൂം യു.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് രണ്ട് കമ്പ്യൂട്ടർ നൽകുമെന്ന് ശ്രീമതി ടീച്ചർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.