കാഞ്ഞങ്ങാട്: ഗവ. നഴ്സിങ് സ്കൂളിൽ ഒക്ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്സിങ് കോഴ്സിലേക്ക് (മൂന്നു വർഷം) അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രി, ഫിസിക്സ്, ബയോളജി ഐച്ഛിക വിഷയമെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. എസ്.സി-എസ്.ടി വിഭാഗക്കാർക്ക് പാസ് മാർക്ക് മതി. അപേക്ഷാഫോറവും േപ്രാസ്പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റിൽ (www.dhs.kerala.gov.in) ലഭിക്കും. അപേക്ഷാഫീസ് പട്ടികവർഗ വിഭാഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗക്കാർക്ക് 250 രൂപയുമാണ്. അപേക്ഷകൾ ജൂലൈ 20ന് വൈകീട്ട് അഞ്ചിനുള്ളിൽ നഴ്സിങ് സ്കൂൾ ഓഫിസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞങ്ങാട് നഴ്സിങ് സ്കൂൾ, ജില്ല മെഡിക്കൽ ഓഫിസ് എന്നിവിടങ്ങളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.