എയിംഫിൽ വിദ്യാർഥികളുടെ കോഴിക്കോ​െട്ട സമരം അവസാനിപ്പിച്ചു

എയിംഫിൽ വിദ്യാർഥികളുടെ കോഴിക്കോെട്ട സമരം അവസാനിപ്പിച്ചു എയിംഫിൽ വിദ്യാർഥികളുടെ കോഴിക്കോെട്ട സമരം അവസാനിപ്പിച്ചു കോഴിക്കോട്: എയിംഫിൽ അക്കാദമിയിലെ വിദ്യാർഥികൾ ഒരു മാസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. സർട്ടിഫിക്കറ്റ് ലഭിക്കാനുണ്ടായിരുന്ന നാലു വിദ്യാർഥികൾക്ക് മാനേജ്മ​െൻറ് സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകി. ഞായറാഴ്ച നോർത്ത് അസി. കമീഷണറുടെ ഒാഫിസിൽവെച്ചാണ് വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തിരിെകനൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ച 18 വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ മാനേജ്മ​െൻറ് തിരിച്ചുനൽകിയിരുന്നു. ഡിവൈ.എസ്.പി സദാനന്ദ​െൻറ നേതൃത്വത്തിൽ വിദ്യാർഥികളും രക്ഷിതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് മാനേജ്മ​െൻറ് സർട്ടിഫിക്കറ്റുകൾ നൽകാൻ തയാറായത്. എന്നാൽ, വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചുനൽകാൻ മാനേജ്മ​െൻറ് ഇതുവെര തയാറായിട്ടില്ല. ഇരു കൂട്ടരും നൽകിയ കേസുകൾ പിൻവലിക്കാനും ധാരണയായിട്ടില്ല. ഇതിനിടെ, കഴിഞ്ഞ ശനിയാഴ്ച വിദ്യാർഥികളുടെ സമരപ്പന്തൽ മാനേജ്മ​െൻറ് പ്രതിനിധികൾ തകർത്തിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ നടക്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൊച്ചിയിൽ ഇപ്പോഴും അഡ്മിഷൻ നടക്കുന്നുണ്ടെന്നും കോഴിക്കോട്ട് സ്ഥാപനം പൂർണമായും അടഞ്ഞുകിടക്കുന്നതിനാൽ തങ്ങളുടെ പണം ലഭിക്കുന്നതുവെര സമരം കൊച്ചിയിൽ തുടരുമെന്നുമാണ് വിദ്യാർഥികൾ നൽകുന്ന സൂചന. രണ്ടു മുതൽ നാലു ലക്ഷം വരെ ഫീസ് നൽകിയാണ് പലരും കോഴ്സില്‍ ചേര്‍ന്നത്. ലോണെടുത്തും കടം വാങ്ങിയുമെത്തിയവരായിരുന്നു മിക്ക വിദ്യാർഥികളും. കഴിഞ്ഞ ജൂൺ ഒന്നിനാണ് എയിംഫിൽ വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ചത്. വിദ്യാർഥിനികളായ എം. ആതിര, സി.ടി. ആതിര, കീർത്തി, രേഷ്മ, ഷിറ്റിഷ എന്നിവരാണ് ആദ്യ ഘട്ടത്തിൽ നിരാഹാര സമരത്തിനിരുന്നത്. എന്നാൽ, ഇവരുടെ ആരോഗ്യസ്ഥിതി മോശമായപ്പോൾ മറ്റു വിദ്യാർഥികളും മാറിമാറി നിരാഹാരമിരിക്കുകയായിരുന്നു. കെ.എസ്.യു, എ.ബി.വി.പി, എ.െഎ.എസ്.എഫ്, എം.എസ്.എഫ്, എ.െഎ.ഡി.എസ്.ഒ തുടങ്ങിയ വിദ്യാർഥി സംഘടനകളും സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോൺഗ്രസും യുവമോർച്ചയും ആം ആദ്മി പാർട്ടിയും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.