സ്വീകരണം നൽകും

കാസർകോട്: ട്രേഡ് യൂനിയൻ രംഗത്ത് മികച്ച സംഭാവനകൾ നൽകിയ എ.കെ. കുഞ്ഞാമു, പി. ഹസൈനാർ എന്നിവരുടെ അനുസ്മരണവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ജൂലൈ 18ന് ഉച്ച രണ്ടിന് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്താൻ നിർമാണത്തൊഴിലാളി യൂനിയൻ (എസ്.ടി.യു) ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറർ ബി.കെ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ബി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മൊയ്തീൻ കൊല്ലമ്പാടി, പി.ഐ.എ. ലത്തീഫ്, സി.എ. ഇബ്രാഹീം എതിർത്തോട്, യൂസഫ് പാച്ചാണി, ശാഫി പള്ളത്തടുക്ക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.