നെല്ലിക്കാൽ നാലരയിൽ പ്രദേശത്തെ വെള്ളക്കെട്ട് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു

ചെറുവത്തൂർ: പഞ്ചായത്തിലെ നെല്ലിക്കാൽ നാലരയിൽ പ്രദേശത്തെ വെള്ളക്കെട്ട് പകർച്ചവ്യാധി ഭീഷണി പരത്തുന്നു. 17 വീടുകളാണ് ഇവിടെ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നത്. വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകൾ വർധിക്കാനിടയാക്കിയിട്ടുണ്ട്. ഈ ചളിവെള്ളം കടന്നുവേണം ഇവിടെ കഴിയുന്ന 50ഓളം പേർക്ക് കാടങ്കോട്ടേക്കെത്താൻ. കുട്ടികളാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശത്തുകാർ ചെറുവത്തൂർ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.