ആരോഗ്യവകുപ്പ് പരിശോധന

നീലേശ്വരം: പകർച്ചപ്പനിക്കെതിരെ നഗരസഭയും താലൂക്കാശുപത്രി അധികൃതരും നടപടികൾ ഊർജിതമാക്കി. ഇതി​െൻറ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്സുകൾ, മരമില്ലുകൾ, ഇൻറർലോക്ക് നിർമാണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശുചിത്വപരിശോധന നടത്തി. പേരോൽ ഒന്ന് പാലാത്തടം, പാലായി, ബ്ലോക്ക് ഓഫിസ് പരിസരം എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഹെൽത്ത് സൂപ്പർവൈസർ കെ. ശംഭു, ജെ.എച്ച്.ഐ ബിജു, നഗരസഭ വാർഡ് കൗൺസിലർ പി. മനോഹരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.