മംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ഇരിട്ടി: മംഗളൂരുവിൽ ബൈക്കപകടത്തില്‍ കിളിയന്തറ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. കിളിയന്തറ ഹയര്‍സെക്കൻഡറി സ്കൂളിന് സമീപം പുതിയാണ്ടിവീട്ടില്‍ സൂരജ് പി. ഷാജി (20) ആണ് മരിച്ചത്. മംഗളൂരു നീര്‍മാര്‍ഗ മംഗള കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സിലെ ബി.എസ്സി ഒപ്ടോമെട്രി വിദ്യാര്‍ഥിയാണ്. മംഗളൂരു-ബംഗളൂരു ഹൈവേയില്‍ വളച്ചിലില്‍വെച്ചായിരുന്നു അപകടം. സൂരജും സുഹൃത്തും സഞ്ചരിച്ച ബൈക്കി​െൻറ സ്റ്റാൻഡ് റോഡിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തിന് നിസ്സാര പരിക്കേറ്റു. പി.എൻ. ഷാജി-സുജാത ദമ്പതികളുടെ മകനാണ്. സഹോദരി: സൂര്യ (എൽ.എല്‍.ബി വിദ്യാര്‍ഥിനി, സുള്ള്യ). മൃതദേഹം തുംബൈ ഫാദർ മുള്ളേഴ്‌സ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മനോഹരൻ തൃക്കരിപ്പൂർ: തങ്കയത്തെ മനോഹരൻ മധുക്കട (49) നിര്യാതനായി. ബംഗളൂരുവിൽ വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ പര്യാച്ചേരി നാരായണ പൊതുവാൾ. മാതാവ്: മധുക്കട നാരായണിയമ്മ. ഭാര്യ: ഷീബ (കടന്നപ്പള്ളി). മക്കൾ: ചൈത്ര, സഹീർഥന. സഹോദരങ്ങൾ: ശ്യാമള, സുരേന്ദ്രൻ, പങ്കജാക്ഷൻ (കെ.എസ്.ഇ.ബി, ചിത്താരി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.