പെരുമ്പ ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച

പയ്യന്നൂർ: പെരുമ്പ ജമാഅത്ത് റിലീഫ് കമ്മിറ്റി നടത്തുന്ന ഈവർഷത്തെ ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച പെരുമ്പ ലത്വീഫിയ സ്കൂൾഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് അബ്ദുസ്സമദ് പൂക്കോട്ടൂരും ഉച്ചക്ക് രണ്ടിന് ചുഴലി മുഹ്യുദ്ദീൻ മൗലവിയും ക്ലാസെടുക്കും. മൂന്നു മുതൽ സി.ടി. അബ്ദുൽഖാദർ ഹാജിയുടെ നേതൃത്വത്തിൽ എൽ.സി.ഡി പ്രദർശനവും ക്ലാസും. വൈകീട്ട് കൂട്ടുപ്രാർഥനക്ക് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി 1500ഓളം ഹജ്ജാജിമാർ പങ്കെടുക്കും. സ്കൂളിൽ നിർമിച്ച ഓഡിറ്റോറിയത്തി​െൻറയും ഫെസ്ഫ് ദുബൈ കമ്മിറ്റി നിർമിച്ച നമസ്കാരഹാളി​െൻറയും ഉദ്ഘാടനവും റിലീഫ് കമ്മിറ്റിയുടെ 24ാം വീടി​െൻറ താക്കോൽദാനവും ക്യാമ്പി​െൻറ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ കെ.ടി. സഹദുല്ല, എം. അസൈനാർ, സി.പി. അബ്ദുല്ല, എസ്. അഷ്റഫ്, സി.വി. ജാബിർ, വി.കെ.പി. ഇസ്മാഈൽ, കെ. ഖലീൽ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.