'കുറ്റവാളികളെ ചേർത്തുപിടിക്കാം' ഇന്ന് ചക്കരക്കല്ലിൽ

ചക്കരക്കൽ: കുറ്റവാളികളായി മുദ്രകുത്തപ്പെട്ടവരെ മാറ്റിനിർത്താതെ അവരെയും നമുക്കിടയിലേക്ക് ചേർത്തു പിടിക്കാൻ ചക്കരക്കൽ പൊലീസ് ഒരുക്കുന്ന വേദി ഇന്ന് ചക്കരക്കല്ലിൽ. ഇതിൽ അതിഥികളാെയത്തുന്നത് പഴയ കുറ്റവാളികളും. ഇവർക്ക് സമൂഹത്തിലും മറ്റും നേരിടേണ്ടിവന്ന അനുഭവങ്ങൾ ഈ വേദിയിൽ പങ്കുവെക്കാൻകൂടി അവസരം നൽകുകയാണ് എസ്.ഐ പി. ബിജുവി​െൻറ നേതൃത്വത്തിലുള്ള ചക്കരക്കൽ പൊലീസ് സംഘം. തെറ്റു ചെയ്യുന്ന ഒരു വ്യക്തിയെ സമൂഹത്തിൽനിന്ന് മാറ്റിനിർത്തുകയല്ല വേണ്ടത്, അവരെ ചേർത്തുപിടിക്കാം, ഞങ്ങളും ഒന്നിച്ചിരിക്കേണ്ടതാണെന്നുമുള്ള ശീർഷകത്തിലാണ് പരിപാടി. ഇന്ന് രാവിലെ ഒമ്പതിന് ഗോകുലം ഓഡിറ്റോറിയത്തിൽ ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം ഉദ്ഘാടനം ചെയ്യും. ഡിവൈ.എസ്.പി പി. സദാനന്ദൻ, സാഹിത്യകാരൻ കൽപറ്റ നാരായണൻ, മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്ന തസ്കരൻ മണിയൻപിള്ള തുടങ്ങിയവർ സംബന്ധിക്കും. ഡോക്യുമ​െൻററി, ഷോർട്ട്ഫിലിം, ഗിറ്റാർ, ഫ്ലൂട്ട്, ഇടയ്ക്ക, വയലിൻ തുടങ്ങിയവയുടെ സാന്നിധ്യവും ഇടവേളകളിൽ ഉയരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.