കെ.പി.എസ്.ടി.യു ധർണ

കൂത്തുപറമ്പ്: വിദ്യാഭ്യാസരംഗത്തെ ചുവപ്പുവത്കരണം അവസാനിപ്പിക്കുക, മുഴുവൻ അധ്യാപകനിയമനങ്ങളും അംഗീകരിക്കുക, അധ്യാപകരോടുള്ള രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് എ.ഇ.ഒ ഓഫിസിന് മുന്നിൽ ധർണനടത്തി. ഡി.സി.സി സെക്രട്ടറി പ്രദീപ് വട്ടിപ്രം ഉദ്ഘാടനംചെയ്തു. കെ. ദിനേശൻ അധ്യക്ഷതവഹിച്ചു. പി. നരേന്ദ്രബാബു, പി.എം. ദിനേശൻ, ടി. ഷബ്ന, എ.പി. മനോജ്, റനീഷ് കോട്ടയൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.