മുഴപ്പിലങ്ങാട് മുഖംമൂടി ആക്രമണം: വ്യാപക പ്രതിഷേധം

മുഴപ്പിലങ്ങാട്: കുളംബസാറിൽ തട്ടുകട നടത്തുന്ന അബ്ദുറഹ്മാനെ ഇരുളി​െൻറ മറവിൽ മുഖംമൂടിസംഘം ആക്രമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. ശനിയാഴ്ച തട്ടുകട പൂട്ടി വീട്ടിലേക്ക് പോകാനിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണകാരികളായ ഗുണ്ടാസംഘത്തെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. സുരേഷ്, യൂത്ത് കോൺഗ്രസ് െസക്രട്ടറി ടി.കെ. അനിലേഷ്, സി.പി.എം ലോകൽ െസക്രട്ടറി കെ.െവെ. പത്മനാഭൻ എന്നിവർ ആവശ്യപ്പെട്ടു. പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഇത്തരം ഗുണ്ടാ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഴപ്പിലങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് പി. ഹമീദ്, െസക്രട്ടറി ചേരിക്കല്ലിൽ മായിനലി എന്നിവർ ആവശ്യപ്പെട്ടു. ആക്രമണം പ്രതിഷേധാർഹമാണെന്ന് വെൽെഫയർ പാർടി ധർമടം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അബ്ദുറഹ്മാനെ മണ്ഡലം ഭാരവാഹികളായ എം.കെ. അബ്ദുറഹ്മാൻ, കളത്തിൽ ബഷീർ എന്നിവർ സന്ദർശിച്ചു. പ്രകോപനമില്ലാതെയാണ് ഈ ആക്രമണമെന്നും ഇത് ജനങ്ങളിൽ ഭീതിപരത്തുമെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ഭാരവാഹികളായ മൂസക്കുട്ടി, ടി.സി. അസ്ലം, ഹാരിസ് കെട്ടിനകം, ടി.സി. നിബ്രാസ് എന്നിവർ അബ്ദുറഹ്മാനെ സന്ദർശിച്ചു. വ്യാപാരി വ്യവസായ സമിതി മെംബർകൂടിയായ അബ്ദുറഹ്മാനെ ആക്രമിച്ചവരെ ഉടൻ പിടികൂടണമെന്ന് മുഴപ്പിലങ്ങാട് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.