ഏളക്കുഴി മുച്ചിലോട്ട് ഭഗവതിക്ഷേത്രം കളിയാട്ടം നാളെ തുടങ്ങും

കൂത്തുപറമ്പ്: നീർേവലി ഏളക്കുഴി ആറ്റിൻകര പുതിയകാവിൽ മുച്ചിലോട്ട് ഭഗവതിക്ഷേത്രം നവീകരണകലശവും കളിയാട്ടമഹോത്സവവും മൂന്നു മുതൽ ഒമ്പതുവരെ വിവിധ പരിപാടികളോടെ നടക്കും. ഇന്ന് വൈകീട്ട് നാലിന് മട്ടന്നൂർ മഹാദേവക്ഷേത്ര പരിസരത്തുനിന്ന് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താനുള്ള വിഗ്രഹവും വഹിച്ചുകൊണ്ട് ഘോഷയാത്ര തുടങ്ങും. അേഞ്ചാടെ കരേറ്റ സ്വയംവര പാർവതിക്ഷേത്ര പരിസരത്തെത്തുന്ന വിഗ്രഹഘോഷയാത്ര കലവറനിറക്കൽ ഘോഷയാത്രേയാടൊപ്പം ചേർന്ന് രാത്രി ഏേഴാടെ ക്ഷേത്രത്തിലെത്തിച്ചേരും. നാളെ രാവിലെ 10ന് ക്ഷേത്രം കൈേയൽപിക്കൽ ചടങ്ങ് നടക്കും. വൈകീട്ട് നാലിന് ആചാര്യവരണം, അസ്ത്രകലശപൂജ, വാസ്തുകലശപൂജ തുടങ്ങിയ ക്ഷേത്രകർമങ്ങൾ നടക്കും. ചൊവ്വാഴ്ച രാവിലെ ആറു മുതൽ വിവിധ ക്ഷേത്രകർമങ്ങൾ, വൈകീട്ട് അധിവാസഹോമം, പീഠാധിവാസം എന്നിവ നടക്കും. ബുധനാഴ്ച ഉച്ചക്ക് 12.10 മുതൽ 1.13വരെ പ്രതിഷ്ഠാ കലശാഭിഷേകങ്ങൾ നടക്കും. വൈകീട്ട് ചുറ്റുവിളക്ക് അടിയന്തരം ഉണ്ടാകും. വ്യാഴാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം ദക്ഷിണ കന്നട എം.പി നളീൻകുമാർ കട്ടീൽ ഉദ്ഘാടനം ചെയ്യും. സീമാജാഗരണ മഞ്ച് അഖില ഭാരതീയ സംയോജക് എ. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കളിയാട്ടത്തോടനുബന്ധിച്ച് തയാറാക്കിയ സുവനീർ 'പൊൻചിലമ്പ്' അമൃതാനന്ദമയീമഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി പ്രകാശനം ചെയ്യും. മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹീം, വത്സൻ തില്ലങ്കേരി തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നൃത്തസന്ധ്യ അരങ്ങേറും. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങളും വെള്ളാട്ടങ്ങളും ഉണ്ടാകും. ഇന്ന് രാവിലെ മുതൽ നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, വിഷ്ണുമൂർത്തി, പുലിയൂർകാളി തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് മേലേരി കൈയേൽക്കൽ ചടങ്ങ് നടക്കും. തുടർന്ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. രാത്രി ആറാടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും. കളിയാട്ടദിവസങ്ങളിൽ അന്നദാനവും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് ഒ. ഷാജി, സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, എം. ഭാസ്‌കരൻ, എം. ഷിജു, കെ.പി. സുരേഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.