ലയൺസ് ക്ലബ് ബെഡ്ഷീറ്റ് നൽകി

കൂത്തുപറമ്പ്: ലയൺസ് ക്ലബി​െൻറ സാമൂഹികസേവന പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ബെഡ്ഷീറ്റുകൾ നൽകി. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. രാമകൃഷണൻ ഡോ. സഫീനക്ക് ബെഡ്ഷീറ്റുകൾ കൈമാറി. ലയൺസ് ക്ലബ് പ്രസിഡൻറ് കെ. പ്രകാശൻ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി. രജീഷ്, വി.പി. മുഹമ്മദ് റാഫി, ലയൺസ് ക്ലബ് ഭാരവാഹികളായ ഇ. ബാബു, ഒ. പ്രദീപൻ, സി. ചന്ദ്രൻ, അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.