'അമ്മ' നിലകൊള്ളുന്നത്​ മകനുവേണ്ടി മാത്രം ^കെ.വി. സുമേഷ്

'അമ്മ' നിലകൊള്ളുന്നത് മകനുവേണ്ടി മാത്രം -കെ.വി. സുമേഷ് കണ്ണൂർ: യുവനടിയെ ആക്രമിച്ച സംഭവത്തിൽ താരസംഘടനയായ 'അമ്മ', മകനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും മകളെ കൈയൊഴിയുകയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. ജില്ല സാക്ഷരത മിഷൻ സംഘടിപ്പിച്ച അക്ഷരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടിക്കെതിരായ ആക്രമണം പുരുഷാധിപത്യ സ്വഭാവമാണ് കാണിക്കുന്നത്. സ്ത്രീയും പുരുഷനും തുല്യരാണെന്ന കാര്യം മനസ്സിലാക്കണം. താരങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണെങ്കിൽ ഇരയോടൊപ്പമാണ് നിൽക്കേണ്ടത്. ജനപ്രതിനിധികൾ കൂടിയായ താരങ്ങൾ മാധ്യമങ്ങളോട് തട്ടിക്കയറിയതും തെറ്റായ നടപടിയാണ്. ഇത്തരത്തിലുള്ള സമീപനം മലയാളി സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ അധ്യക്ഷത വഹിച്ചു. സർട്ടിഫിക്കറ്റ് കോഴ്സി​െൻറ ഉദ്ഘാടനവും ആദരിക്കലും മേയർ ഇ.പി. ലത നിർവഹിച്ചു. േപ്രരക്മാരുടെ മക്കളിൽനിന്ന് ഉന്നതവിജയം നേടിയവർക്കുള്ള പുരസ്കാരവും ചടങ്ങിൽ നൽകി. എസ്.ആർ.സി ഡയറക്ടർ ഡോ.എൻ.ബി. സുരേഷ്കുമാർ പ്രഭാഷണം നടത്തി. ഐ.വി. ദാസ് അനുസ്മരണം പി.കെ. ബൈജുവും പി.എൻ. പണിക്കർ അനുസ്മരണം വി.ആർ.വി ഏഴോമും നിർവഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.കെ. സുരേഷ്ബാബു, കെ. ശോഭ, ടി.ടി. റംല, അംഗങ്ങളായ അജിത്ത് മാട്ടൂൽ, എസ്.ആർ.സി േപ്രാഗ്രാം ഓഫിസർ എം. സ്വരാജ്, ജില്ല സാക്ഷരത സമിതി അംഗം ടി. സുരേഷ്ബാബു, ഷാജു ജോൺ, എം. മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.