യു.ഡി.എഫ് കലക്ടറേറ്റ് മാർച്ച്

കാസർകോട്: കേന്ദ്ര--കേരള സർക്കാറുകളുടെ ജനവിരുദ്ധ- തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ഇന്ന് നടത്തുന്ന കലക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് എസ്.ടി.യു ജില്ല പ്രസിഡൻറ് കെ.പി. മുഹമ്മദ് അഷ്റഫും ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ബന്തിയോടും അഭ്യർഥിച്ചു. രാവിലെ 10ന് കാസർകോട് വിദ്യാനഗർ ഗവ. കോളജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ചിൽ എല്ലാ തൊഴിലാളികളും അണിനിരക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.