കാസർകോട്: പി.എൻ. പണിക്കർ വായനാദിന മാസാചരണത്തിെൻറ ഭാഗമായി വായിച്ചുവളരുക ക്വിസ് മത്സരത്തിെൻറ ജില്ലതല മത്സരം നാളെ രാവിലെ 10ന് ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽനിന്നും മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്ന കുട്ടികൾ രാവിലെ 9.30ന് സ്കൂളിലെത്തി രജിസ്േട്രഷൻ നടത്തേണ്ടതാണെന്ന് ജില്ല ഇൻഫർമേഷൻ ഓഫിസർ അറിയിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ഒരു വിദ്യാലയത്തിൽനിന്ന് രണ്ടു വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് കാഷ് അവാർഡും പുസ്തകവും സമ്മാനമായി നൽകും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് സംസ്ഥാനതലത്തിൽ പങ്കെടുക്കാം. സംസ്ഥാനമത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും യാത്രാചെലവ് നൽകും. നാളെ ഉച്ച രണ്ടു മുതൽ ഹോസ്ദുർഗ് ജി.എച്ച്.എസിൽ പെയിൻറിങ് മത്സരവും നടക്കും. ഒന്നും രണ്ടും സ്ഥാനക്കാർക്ക് പുരസ്കാരവും അഞ്ചാം സ്ഥാനം വരെയുള്ളവർക്ക് േപ്രാത്സാഹനസമ്മാനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.