ജി.എസ്.ടി: സ്വാഗതം ചെയ്യുന്നതായി മാഹിയിലെ വ്യാപാരികൾ

മാഹി: ജി.എസ്.ടി മാഹിയിലെ വ്യാപാര മേഖലക്ക് ഗുണപ്രദമാകുമെന്നും മാഹിയിലെ വ്യാപാര സമൂഹം ഇതിനെ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നികുതി ഇളവുകളുടെ ആനുകൂല്യത്തി​െൻറ പേരിൽ വാണിജ്യ കേന്ദ്രമായി അറിയപ്പെട്ടിരുന്ന മാഹിക്ക് ഇനി അതിർവരമ്പുകളില്ലാതെ ചെക്പോസ്റ്റുകളെയോ വാണിജ്യനികുതി വകുപ്പി​െൻറ പരിശോധന സംഘങ്ങളെയോ ഭയപ്പെടാതെ സ്വതന്ത്രമായി വ്യാപാരം നടത്താൻ കഴിയും. പെട്രോളിനും മദ്യത്തിനും മാഹിയിൽ നികുതിയിളവ് തുടരുന്നതിനാൽ മയ്യഴിയുടെ ഇപ്പോഴത്തെ പ്രതാപം നിലനിർത്താൻ കഴിയുമെന്ന് ചെയർമാൻ കെ.കെ. അനിൽകുമാർ പറഞ്ഞു. വാക്വേയുടെ പണി പൂർത്തിയാവുേമ്പാൾ ടൂറിസം രംഗത്തും മാഹിക്ക് കുതിപ്പുണ്ടാവും. മന്ദഗതിയിലായ ഹാർബർ പ്രവൃത്തി പൂർത്തിയാവുേമ്പാൾ അന്തമാൻ പോലുള്ള പ്രദേശങ്ങളിലേക്ക് മാഹിയിൽ നിന്ന് ചരക്കുകൾ മാഹിയിൽനിന്ന് കപ്പൽ മാർഗം കൊണ്ടുപോവാൻ കഴിയും. കഴിഞ്ഞ വർഷങ്ങളിൽ മാഹിയിൽ നിന്ന് 195 കോടി രൂപയാണ് ടാക്സ് ഇനത്തിൽ സർക്കാറിന് ലഭിച്ചത്.കേരളത്തിലെ പ്രമുഖ വ്യാപാരികളെ മാഹിയിലേക്ക് ആകർഷിക്കാൻ മാഹി ഇൻവെസ്റ്റ് മീറ്റ് സംഘടിപ്പിക്കുന്നതിന് മുൻകൈയെടുക്കും. ഇതിനായി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ തലമുറ വ്യാപാരരംഗത്തേക്ക് കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കാൻ ജി.എസ്.ടിയെക്കുറിച്ച് പാഠ്യപദ്ധതി തയാറാക്കാൻ പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റിക്ക് നിർദേശം നൽകാനും മുഖ്യമന്ത്രിയോട് അഭ്യർഥിക്കും. വാർത്തസമ്മേളനത്തിൽ ടി.കെ. വസീം, ഷാജി പിണക്കാട്ട്, പായറ്റ അരവിന്ദൻ, കെ.ശ്രീജിത്ത്, ഒ.സി.വിനോദ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.