സ്​കൂൾ പരിസരത്തുനിന്ന്​ നിരോധിച്ച പുകയില ഉൽന്നങ്ങൾ പിടികൂടി

തലശ്ശേരി: തലശ്ശേരി നഗരത്തിലെ വിവിധഭാഗങ്ങളിലും സ്കൂൾ പരിസരങ്ങളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ തലശ്ശേരി നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ കോപ്പാലത്തുള്ള ആയ്യത്താൻ സ്റ്റോറിൽനിന്ന് നിരോധിക്കപ്പെട്ട 83 പാക്ക് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഇവ സ്കൂൾ പരിസരത്ത് വിൽപന നടത്തിയതിനും ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിനും സ്ഥാപനത്തി​െൻറ ഉടമ മൂഴിക്കര കുനിയിൽ ഹൗസിൽ കെ. ഷിബുവിനെതിരെ കച്ചവട ലൈസൻസ് റദ്ദാക്കുന്നതുൾെപ്പടെയുള്ള നടപടി സ്വീകരിക്കുകയും പിഴയീടാക്കാനുള്ള നോട്ടീസും നൽകി. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. ബാബു, സി. സുരേഷ്കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ യു.കെ. സനൽകുമാർ, കെ.ഇ. അജിത എന്നിവർ നേതൃത്വം നൽകി. സ്നേഹസദൻ സ്പെഷൽ സ്കൂൾ ഉദ്ഘാടനം മൂന്നിന് മാഹി: ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിരക്ഷക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന സ്നേഹസദൻ സ്പെഷൽ സ്കൂൾ മൂന്നിന് രാവിലെ 10ന് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13 വർഷമായി മാഹിയിൽ പ്രവർത്തിച്ചുവരുന്ന സ്കൂളിന് ചെറുകല്ലായിലാണ് സ്വന്തമായി കെട്ടിടം നിർമിച്ചിരിക്കുന്നത്. സംഭാവനയായി ലഭിച്ച 32 ലക്ഷം രൂപ കൊണ്ടുവാങ്ങിയ 30 സ​െൻറ് ഭൂമിയിൽ 15 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതത്. കൈത്തൊഴിൽ പരിശീലനമുൾെപ്പടെയുള്ള പുനരധിവാസ പദ്ധതികൾക്ക് പുറേമ വൃദ്ധസദനം പണിയുന്നതിനും ശ്രമമുണ്ട്. വാർത്താസമ്മേളനത്തിൽ ടി.വി. ഗംഗാധരൻ, പള്ള്യൻ പ്രമോദ്, സജിത്ത് നാരായണൻ, കെ.പി. സുനിൽകുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.