കൊതുകുകളെ തുരത്താൻ കുട്ടിപ്പട്ടാളം

ചെറുവത്തൂർ: 200 വീടുകൾ കേന്ദ്രീകരിച്ച് കൊതുകുകളുടെ ഉറവിടനശീകരണത്തിന് കുട്ടിപ്പട്ടാളം. ചന്തേര കുടുംബക്ഷേമ ഉപകേന്ദ്രത്തി​െൻറയും ചന്തേര ജി.യു.പി സ്കൂൾ സയൻസ് ക്ലബി​െൻറയും ആഭിമുഖ്യത്തിലാണ് ഒരുമാസം നീളുന്ന ഉറവിടനശീകരണ പദ്ധതിക്ക് തുടക്കമിട്ടത്. ഏഴാംതരത്തിലെ 50 കുട്ടികൾ സ്വന്തം വീടുൾപ്പെടെ നാല് വീടുകളിലെ കൊതുകി​െൻറ ഉറവിടങ്ങൾ കണ്ടെത്തി രേഖപ്പെടുത്തും. വീട്ടുകാരുടെ ശ്രദ്ധയിൽപെടുത്തി, അവരോടൊപ്പം ചേർന്ന് ഉറവിടനശീകരണവും നടത്തും. ജൂലൈ മാസത്തിലെ അഞ്ച് ഞായറാഴ്ചകളിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുക. ഡെങ്കിപ്പനി ബോധവത്കരണ ലഘുലേഖയും വിതരണംചെയ്യും. ആഴ്ചയിലൊരിക്കൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാനുള്ള ഓർമപ്പെടുത്തൽകൂടിയാകും ഗൃഹസന്ദർശനം. വിദ്യാർഥികൾക്ക് ഗൃഹസന്ദർശനത്തിന് മുന്നോടിയായി കുടുംബക്ഷേമ ഉപകേന്ദ്രം വഴി ബോധവത്കരണ ക്ലാസ് നൽകിയിരുന്നു. വീടുകൾ കയറിയിറങ്ങുമ്പോൾ രേഖപ്പെടുത്താൻ പ്രത്യേകഫോറവും നൽകിയിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും സന്ദർശന വിവരങ്ങൾ രേഖപ്പെടുത്തിയ ഫോറം ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് കുട്ടികൾ കൈമാറും. ഗൃഹസന്ദർശന ഉദ്ഘാടനം ചന്തേര ജി.യു.പി സ്കൂൾ പ്രധാനാധ്യാപകൻ ടി.വി. ബാലകൃഷ്ണൻ നിർവഹിച്ചു. ഓലാട്ട് പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എം. രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർ വി. പ്രസീത, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി.പി. സുമിത്ര, സയൻസ് ക്ലബ് കൺവീനർ കെ. പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.