റോഡിലെ വളവും ചുറ്റുമതിലും അപകടഭീഷണിയാകുന്നു

പടന്ന: പടന്ന വലിയ ജുമാമസ്ജിദിന് സമീപത്തെ നാലുംകൂടിയ റോഡ് സ്ഥിരം അപകടമേഖലയാകുന്നു. റോഡിലെ വളവും സമീപത്തെ ചുറ്റുമതിലുമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. തായൽ ബസാർ ഭാഗത്തുനിന്ന് ചെറുവത്തൂർ പടന്ന റോഡിലേക്ക് കയറുന്ന വാഹനങ്ങളിലുള്ളവർക്ക് വലതുഭാഗത്തുനിന്നും വാഹനങ്ങൾ വരുന്നത് കാണാനാവില്ല. റോഡിലെ വളവിലുള്ള ചുറ്റുമതിലാണ് കാഴ്ച മറക്കുന്നത്. നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽെപട്ടുകഴിഞ്ഞു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. എതിർ ദിശയിൽനിന്ന് വരുന്ന വാഹനം കാണുന്ന തരത്തിൽ ചുറ്റുമതിലി​െൻറ ഉയരം കുറച്ചോ കോൺവെക്സ് മിറർ സ്ഥാപിച്ചോ അപകടസാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.