മോണ്ടിസോറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

പടന്ന: പടന്ന ഐ.സി.ടി ഇംഗ്ലീഷ് സ്കൂളി​െൻറ പുതിയ മോണ്ടിസോറി ബ്ലോക്ക് ഉദ്ഘാടനവും സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണവും ഡി.ഡി.ഇ ഇ.കെ. സുരേഷ്കുമാർ നിർവഹിച്ചു. ഐ.സി.ടി വൈസ് ചെയർമാൻ വി.കെ. മഹ്‌മൂദ്‌ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എൻജിനീയർ ടി.എം.സി. അബ്ദുൽ ഖാദർ, സ്കൂൾ മാനേജർ അബ്ദുൽ ഖാദർ കുഞ്ഞി അഹമ്മദ്, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് എൻ. ഇസ്ഹാഖ് അലി മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് പി.സി. ഹസീന എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് സാദിഖ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ പി. ഷാമില നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.