കാസർകോട്: ഹരിയാനയിൽ കൊലപ്പെടുത്തിയ 16കാരൻ ഹാഫിള് ജുനൈദിനുവേണ്ടിയും ഝാർഖണ്ഡിൽ കൊല്ലപ്പെട്ട അൻസാരിക്കുവേണ്ടിയും ഗോരക്ഷയുടെ പേരിൽ രാജ്യത്ത് നടക്കുന്ന കൊലകളിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നിർവഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം ജബ്ബാർ ആലങ്കോൾ ഉദ്ഘാടനംചെയ്തു. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് റാഷിദ് മുഹ്യിദ്ദീൻ അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് യൂസുഫ് ചെമ്പരിക്ക സംസാരിച്ചു. പി.ആർ സെക്രട്ടറി അലി മൻസൂർ നന്ദിപറഞ്ഞു. റാസിഖ് മഞ്ചേശ്വരം, കെ.പി. അസ്ലം, എം.കെ.സി. റാഷിദ്, ഇഅ്സാസുല്ല, സഫ്വാൻ, ബി.എ. അസ്റാർ, തബ്ഷീർ ഹുസൈൻ, അമാൻ, ജുബൈർ, ഇബ്രാഹിം സാബിത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.