'അമ്മ'യുടെ നിലപാട്​ സ്ത്രീ വിരുദ്ധം; വനിത കൂട്ടായ്​മ അവസരത്തിനൊത്ത്​ ഉയർന്നില്ല ^പി.കെ. ശ്രീമതി എം.പി

'അമ്മ'യുടെ നിലപാട് സ്ത്രീ വിരുദ്ധം; വനിത കൂട്ടായ്മ അവസരത്തിനൊത്ത് ഉയർന്നില്ല -പി.കെ. ശ്രീമതി എം.പി കണ്ണൂർ: ആക്രമിക്കപ്പെട്ട നടിക്കും ആരോപണവിധേയനായ നടനും വേണ്ടി ഒരുപോലെ നിലകൊള്ളുമെന്ന സിനിമ താരങ്ങളുടെ സംഘടന 'അമ്മ'യുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്ന് പി.കെ. ശ്രീമതി എം.പി. അമ്മ യോഗത്തിൽ മിണ്ടാതിരുന്ന വനിത സിനിമ പ്രവർത്തകർ അവസരത്തിനൊത്ത് ഉയർന്നില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അമ്മക്ക് 'അമ്മ മനസ്സ്' അറിയുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു സംശയം വന്നതിനാലാകാം സിനിമ രംഗത്തെ വനിത പ്രവർത്തകർക്ക് പുതിയ കൂട്ടായ്മ രൂപവത്കരിക്കേണ്ടിവന്നത്. എന്നാൽ, 'അമ്മ' യോഗത്തിൽ പങ്കെടുത്ത വനിത സിനിമ പ്രവർത്തകർക്ക് അവസരം ശരിയായി വിനിയോഗിക്കാൻ കഴിഞ്ഞില്ല. സ്ത്രീയുടെ ഒരു നേരിയ സ്വരംപോലും അവിടെ ഉയർന്നില്ല. അങ്ങനെ ഉയരാൻ അവസരം കൊടുത്തില്ല എന്നു പറയുന്നതാവും ശരി. ഒന്നു പൊട്ടിത്തെറിക്കുകയെങ്കിലും ചെയ്തുകൂടെ അവർക്ക്‌? എങ്കിൽ സമൂഹമാകെ അവരെ അഭിനന്ദിച്ചേനെയെന്നും പി.കെ. ശ്രീമതി തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.