അരിപ്പാറ ജലവൈദ്യുതി പദ്ധതിക്ക്​ സ്​റ്റേ

കൊച്ചി: കോഴിക്കോട് അരിപ്പാറ ജലവൈദ്യുതി പദ്ധതി നിർമാണത്തിന് ഹൈകോടതിയുടെ സ്റ്റേ. പദ്ധതിക്കെതിരെ അരിപ്പാറ സ്വദേശി ബിജുവടക്കം നാലുപേർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മൂന്ന് മെഗാവാട്ട് ഉൽപാദനശേഷിയുള്ള പദ്ധതിയുടെ നിർമാണം ഒരാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. പദ്ധതി നിർമാണത്തിന് പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതായും പാറ പൊട്ടിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾമൂലം സമീപത്തെ വീടുകൾ നശിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ പരിസ്ഥിതിലോല പ്രദേശമായി കണ്ടെത്തിയിട്ടുള്ള മേഖലയിലാണ് നിർമാണം നടക്കുന്നതെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.