സംസ്​ഥാന പവർലിഫ്​റ്റിങ്​ ചാമ്പ്യൻഷിപ്​​: ആലപ്പുഴ മുന്നിൽ

കണ്ണൂർ: സംസ്ഥാന പവർലിഫ്റ്റിങ് മത്സരത്തിൽ അൺഎക്യുപ്ഡ് പുരുഷവിഭാഗം 83 കിലോവിഭാഗം മത്സരം സമാപിച്ചപ്പോൾ 40 പോയൻറുമായി ആലപ്പുഴ മുന്നിലെത്തി. 27 പോയൻറുമായി തിരുവനന്തപുരവും 25 പോയൻറുമായി എറണാകുളം ജില്ലയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ എക്യുപ്ഡ് മത്സരങ്ങൾ നടക്കും. വെള്ളിയാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് കെ.കെ. രാഗേഷ് എം.പി ഉദ്ഘാടനംചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് അധ്യക്ഷതവഹിച്ചു. പൊലീസ് ഡെപ്യൂട്ടി കമാൻഡൻറ് ടി.കെ. സാഗുൽ, പി.ജെ. ജോസഫ്, ഡോ. പി.കെ. ജഗന്നാഥൻ, ഡോ. പി.ടി. ജോസഫ്, കെ. സജീവൻ, ലിസാൻറ് എന്നിവർ സംസാരിച്ചു. സി.െക. സദാനന്ദൻ സ്വാഗതവും ഭരത്കുമാർ നന്ദിയും പറഞ്ഞു. മുൻ പവർലിഫ്റ്റർ ഹുമയൂൺ കാളിയത്തിനെ ചടങ്ങിൽ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.