ശമ്പള വർധന: നഴ്​സ​ുമാരുടെ സമരം നാലാം ദിവസത്തിലേക്ക്​

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ശമ്പള വർധന ആവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. െഎ.എൻ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ് ആണ് നിരാഹാരം കിടക്കുന്നത്. പ്രതിപക്ഷ – ഭരണപക്ഷ നേതാക്കളായ ഉമ്മൻ ചാണ്ടിയും പന്ന്യന്‍ രവീന്ദ്രനുമടക്കം നിരവധി രാഷ്ട്രീയക്കാരും തൊഴില്‍ സംഘടനകളും സമരത്തിന് പിന്തുണയുമായി എത്തി. എന്നാല്‍, സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് അനുകൂലമായ നീക്കങ്ങളില്ല. മാനേജ്മ​െൻറ് അവരുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി തീരുമാനം അറിയിക്കുകയാണ് വേണ്ടതെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമരത്തി​െൻറ കാര്യം ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു . അതിനാൽ തന്നെ പനി പടരുന്ന സാഹചര്യം എടുത്തുപറഞ്ഞ് നഴ്സുമാരെ കുറ്റം പറയാന്‍ മാനേജ്മ​െൻറിന് അധികാരമില്ലെന്നും അവർ വ്യക്തമാക്കി. സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയും മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ് എസ്. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. നിലവില്‍ സമരം തുടങ്ങിയിരിക്കുന്ന കണ്ണൂരിലെ എല്ലാ ആശുപത്രികളിലും ശനിയാഴ്ച യുവമോര്‍ച്ചയുടെ മാര്‍ച്ച് ഉണ്ടാകുമെന്നും അറിയിച്ചു. സണ്ണി ജോസഫ് എം.എൽ.എ, മുന്‍ ആരോഗ്യമന്ത്രി വി.സി. കബീര്‍ എന്നിവരും നിരാഹാരസമര പന്തല്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.